Kerala psc previous questions and answer

1. താഴെ തന്നിരിക്കുന്നവയിൽ     ദാദാഭായ് നവറോജിയുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ്?

i)ചോർച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

ii)പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ചു.

iii)ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സ്ഥാപകൻ.

iv)ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നു.

(A) i , ii      (B) i , ii iv   (C) iii  (D) ഇവയെല്ലാം ശരിയാണ്

2. "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും" എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ് ?

(A) ബാലഗംഗാധര തിലകൻ

(B) ലാലാ ലജ്പത് റായ്

(C) സുഭാഷ് ചന്ദ്രബോസ്

(D) വിപിൻ ചന്ദ്രപാൽ

3. താഴെ തന്നിരിക്കുന്നതിൽ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന കാരണങ്ങൾ ഏതൊക്കെയാണ്?

i) കർഷകരുടെ ദുരിതങ്ങൾ

ii) കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം

iii)രാജാക്കന്മാരുടെ പ്രശ്നങ്ങൾ

iv) ശിപായിമാരുടെ ദുരിതങ്ങൾ

(A) i  (B) ii (C) iii (D)ഇവയെല്ലാം ശരിയാണ്

4.ക്വിറ്റ് ഇന്ത്യ സമരനായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?

(A) മാഡം ബക്കാജികാമ

(B) അരുണാ അസഫലി

(C) സരോജിനി നായിഡു

(D) ആനി ബസന്റ്

5. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി രൂപീകരിച്ചത് ആരാണ് ?

(A) വി.ഡി സവർക്കർ 

(B) ഭഗത് സിംഗ്

(C) സൂര്യ സെൻ

(D) രാജ്ഗുരു

6.താഴെ കൊടുത്തിരിക്കുന്നവയിൽ മലബാർ കലാപവുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ ഏതൊക്കെയാണ്?

i)മാപ്പിള കലാപങ്ങൾഎന്നറിയപ്പെടുന്നു

ii)മലബാർ സ്പെഷ്യൽ പോലീസ് എന്ന ഒരു പ്രത്യേക വിഭാഗം പോലീസ് സേനയെ കലാപങ്ങൾ അടിച്ചമർത്താൻ രൂപീകരിച്ചു

iii)കലാപങ്ങളെക്കുറിച്ച് പഠിക്കാൻ വില്യം ലോഗൻ കമ്മീഷനെ നിയമിച്ചു

iv) ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ് കലാപത്തിന്റെ കാരണം

(A)i, ii  (B) i, ii, iii  (C) ii, iii , iv (D) i , ii iii ,iv

7. കാലഗണനയസുസരിച്ച് ക്രമപ്പെടുത്തുക

i)കുണ്ടറ വിളംബരം

ii)നിവർത്തന പ്രക്ഷോഭം

iii)മലയാളി മെമ്മോറിയൽ

iv)ഗുരുവായൂർ സത്യാഗ്രഹം

(A) i , ii, iii , iv  (B) i, iv, ii, iii  (C) i , iii ,iv,ii (D) ii,i, iv,iii

8. താഴെ കൊടുത്തിരിക്കുന്നവയിൽ ചട്ടമ്പിസ്വാമികൾ രചിച്ച കൃതി ഏത്? 

(A)ദർശനമാല

(B)വേദാധികാരനിരൂപണം

(C)ആത്മോപദേശ ശതകം

(D)ദൈവദശകം

9.ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്ന വർഷം ഏതാണ് ?

(A)1950 നവംബർ 26

(B)1947 ആഗസ്റ്റ് 15

(C)1950 ജനുവരി 26

(D)1949 നവംബർ 26

10. 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധവും ആയ വിദ്യാഭ്യാസം മൗലികാവകശമായത് ഏത് ഭരണഘടനഭേദഗതിയിലൂടെയാണ്?

(A) 44ാം ഭരണഘടന ഭേദഗതി

(B) 86  -ാം ഭരണഘടന ഭേദഗതി

(C) 42-ാo ഭരണഘടന ഭേദഗതി

(D) 61 -ാം ഭരണഘടന ഭേദഗതി

ഉത്തരം : 1(c) 2(A) 3(D) 4 (B) 5(c) 6 (D) 7(c) 8 (B) (c) 10 (B)











Comments